കോടി കിലുക്കത്തിൻ്റെ കുടിയോണം
കോഴിക്കോട് : ഓണാഘോഷത്തിൽ കോടികളുടെ കുടിയേറ്റം. 12 നാളുകളിലായി മലയാളികൾ മദ്യത്തിനു ചെലവാക്കിയത്. 920.74 കോടി രൂപ. കഴിഞ്ഞ വർഷം ഓണക്കാലത്ത് 824.07 കോടി രൂപയുടെ വിൽപനയാണ് ഉണ്ടായിരുന്നത്. ഇത്തവണ 9.34 ശതമാനത്തിന്റെ വർധന ഉണ്ടായി. ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു. അത്തം തുടങ്ങിയപ്പോൾ വിൽപന കുറവായിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടായി. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്. 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി. 30 ശതമാനം കൂടുതൽ വിൽപനയാണു രണ്ടു ദിവസവും ഉണ്ടായത്.
Post a Comment
0 Comments