ഏഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിട്ടു


ചെങ്കടലിനു അടിയിലൂടെ കടന്നുപോകുന്ന കേബിളുകൾ തകരാറിലായത് ഏഷ്യൻ രാജ്യങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളെ പ്രതികൂലമായി ബാധിച്ചു. കടലിനു അടിയിലൂടെ കടന്നു പോകുന്ന കേബിളുകളെ ഹുതികൾ തകർക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. നിലവിലെ ഇൻ്റർനെറ്റ് പ്രതിസന്ധിക്ക് കാരണം ഹൂതികളാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേ സമയം ഈ വാർത്തകൾ ഹുതി കേന്ദ്രങ്ങൾ നിഷേധിച്ചു ടാറ്റ കമ്യൂണിക്കേഷൻസ്, അൽകാടെൽ - ല്യൂസെൻ്റ് എന്നീ കമ്പനികളാണ് ഈ കേബിളുകൾ സ്ഥഥാപിച്ചത്. സേവന തടസ്സവുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ പ്രതികരണം ലഭ്യമായിട്ടില്ല. വെസ്‌റ്റ് ഏഷ്യയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനു കാരണം സമുദ്രത്തിനു അടിയിലൂടെ കടന്നു പോകുന്ന കേബിളുകൾ തകരാറിലായതാണെന്ന് മൈക്രോ സോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട് ഇന്റർനെറ്റ് സേവനത്തിൽ യുഎഇയിലും തടസ്സം നേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ട് 2024 ൽ ആദ്യമായി ഹൂതികൾ ചെങ്കടലിലെ ഇൻ്റർനെറ്റ് കേബിളുകൾ തകർത്തിരുന്നു ഒട്ടേറെ കപ്പലുകളെയും ഹൂതികൾ ആക്രമിച്ച് തകർത്തിട്ടുണ്ട്. ഇസ്രയേൽ ഫലസ്‌തീനിൽ നടത്തുന്ന അധിനിവേശത്തിനു എതിരെ ഹൂതികൾ യമൻ കേന്ദ്രീകരിച്ച് പോരാട്ടത്തിലാണ്. 

Post a Comment

0 Comments