പാകിസ്ഥാനെ വീണ്ടും തോൽപ്പിച്ച് ഇന്ത്യ

ദുബായ് : ഏഷ്യാകപ്പിൽ പാകിസ്ഥാനു എതിരെ ഇന്ത്യക്ക് വീണ്ടും വിജയം. പാക്കിസ്ഥാൻ ഉയർത്തിയ 172 റൺസ് അനായാസന ഇന്ത്യ നേടി.  നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയം കുറിച്ചത്. 
അഭിഷേക് ശർമ- ശുഭ്‌മൻ ഗിൽ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. 39 പന്തുകൾ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉൾപ്പടെ 74 റൺസെടുത്തു. 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. അർധ സെഞ്ചറി നേടിയ ഓപ്പണർ സഹിബ്‌സദ ഫർഹാനാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 45 പന്തുകൾ നേരിട്ട സഹിബ്‌സദ ഫർഹാൻ 58 റൺസെടുത്തു പുറത്തായി.
മത്സരത്തിന് മുൻപും ശേഷവും സൗഹൃദം പങ്കിടാതെ ഇന്ത്യൻ കളിക്കാർ മടങ്ങി. 

Post a Comment

0 Comments