പ്രക്ഷോഭത്തിനു മുൻപിൽ സർക്കാർ മുട്ടുമടക്കി; നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചു
കാഠ്മണ്ഡു : യുവജന പ്രക്ഷോഭത്തിനു മുമ്പിൽ നേപ്പാൾ സർക്കാർ മുട്ടുമടക്കി.
ജെൻസി പ്രക്ഷോഭം എന്ന നിലയിലാണ് യുവാക്കളുടെ ഈ നീക്കം അറിയപ്പെട്ടത്.
സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ യുവജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെയാണു നിരോധനം നീക്കിയുള്ള സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.
യുവാക്കൾ പ്രക്ഷോഭത്തിൽനിന്ന് പിന്‍മാറണമെന്ന് സർക്കാർ അഭ്യർഥിച്ചു. കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കലാപത്തിൽ 19പേർ കൊല്ലപ്പെടുകയും 300പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം കൂടുതൽ മേഖലകളിലേക്ക് കടന്നതോടെയാണു
നേപ്പാൾ സർക്കാർ. സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്തത്. പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. നേപ്പാളിലെ വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
സമൂഹമാധ്യമ കമ്പനികൾ നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്. ജനകീയ ശബ്ദം ഉയരുന്നത് തടയാനുള്ള നീക്കം ആയാണ് യുവജനങ്ങൾ കണ്ടത്.
നേപ്പാളിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തിയിൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
Post a Comment
0 Comments