Balussery
സദ്യയുണ്ട് കൊമ്പൻ ഗോപി കണ്ണനും; എല്ലാവർക്കും ഒരുമിച്ചോണം
ബാലുശ്ശേരി : ആനയ്ക്ക് ഓണമൂട്ടുന്ന ദമ്പതികൾ, തലയാട്ടി ആസ്വദിച്ച് കഴിക്കുന്ന കൊമ്പനും. ഈ ദൃശ്യങ്ങൾ കാണുന്നവരുടെ മനസ്സും നിറയ്ക്കുന്നതാണ്. അങ്ങനെ ഇത്തവണയും എല്ലാവർക്കും ഒരുമിച്ചോണമായി.
കരുമല ത്രിവിഷ്ടപത്തിൽ
ഷാജികുമാറും ഭാര്യ ഷീ ബയുമാണ് അവരുടെ പൊന്നോമനയായ കൊമ്പൻ ഗോപി കണ്ണനെ ഓണസദ്യ ഊട്ടിയത്.
ഈ വീട്ടിലെ എല്ലാ വിശേഷണങ്ങളുടെയും ഒരു പങ്ക് ഗോപി കണ്ണന്റെ അവകാശമാണ്. ഇവരുടെ വീട്ടിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ വയലടയിലാണ് ഗോപി കണ്ണനെ തളയ്ക്കുന്നത്. സദ്യയുമായി ഇരുവരും തിരുവോണ ദിവസം അവിടെ എത്തുകയായിരുന്നു.
ഇലയിൽ വിളമ്പിയ സദ്യയിൽ നിന്നു ആദ്യ ഉരുള പപ്പടം കൂട്ടി ഷീബ നൽകി. പിന്നീട് തുമ്പിക്കൈ കൊണ്ട് ഗോപി കണ്ണൻ ഇലയിലെ സദ്യ ആസ്വദിച്ച് കഴിച്ചു. ഉത്സവ എഴു വീട്ടിൽന്നള്ളിപ്പുകൾക്കു മാത്രമാണ് 19 വയസ്സുള്ള ഗോപി കണ്ണനെ കൊണ്ടുപോകുന്നത്. തലയെടുപ്പോടെ തിടമ്പേറ്റുന്ന ഗോപി കണ്ണന് ധാരാളം ആരാധകർ ഉണ്ട്.
Post a Comment
0 Comments