ഓപ്പറേഷന്‍ സിന്ദൂറിന് സമാനമായ വിജയം : പ്രധാനമന്ത്രി

ന്യൂഡൽഹി : ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീട നേട്ടത്തില്‍ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.  ദുബായിൽ ഇന്നലെ നടന്ന ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഭാവിയിലും ഇത്തരം വിജയങ്ങൾ ആവര്‍ത്തിക്കാന്‍ സാധിക്കട്ടേയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ആശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് സമാനമായ വിജയമാണ് കളിക്കളത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ  നേടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിലക് വർമ്മയുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 146 റൺസിന്‌ ‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 19.4 ഓവറിൽ 150 റൺസ് എടുത്ത് വിജയികളായി. ഇന്ത്യയുടെ ഒൻപതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

Post a Comment

0 Comments