പാക് താരം ഹാരിസ് റൗഫിനെതിരെ വൻ പിഴ


ദുബായ് : ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെതിരെ ഐസിസിയുടെ കർശന നടപടി. ഏഷ്യാ കപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരങ്ങൾ രണ്ടും പലതരം വിവാദങ്ങൾ നിറഞ്ഞതായിരുന്നു. വിവാദമായ ' 6-0 ' ആംഗ്യത്തിന്റെ പേരിലാണ് ഹാരിസ് റൗഫിനെതിരായ നടപടി. പാക്ക് താരങ്ങൾക്കെതിരെ ബിസിസിഐ ഐസിസിക്കു പരാതി നൽകിയിരുന്നു. 

ബാറ്റുകൊണ്ട് വെടിയുതിർത്തത് പാരമ്പര്യ ആഘോഷമെന്ന് വാദിച്ച് ഫർഹാൻ നടപടികളിൽ നിന്നു ഒഴിവായി. ശിക്ഷയില്ലെങ്കിലും ഫർഹാന് താക്കീത് ലഭിച്ചു. റൗഫ് വൻ തുക പിഴയായി നൽകണം. 

മാച്ച് റഫറി റിച്ചി റിച്ചഡ്‌സൻ അന്വേഷണങ്ങൾക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഹാരിസ് റൗഫ് മാച്ച് ഫീയുടെ 30 ശതമാനം പിഴ നൽകണം. അർധ സെഞ്ചറി നേടിയത് ആഘോഷിക്കാനാണു ബാറ്റു കൊണ്ട് 'വെടിയുതിർത്ത' ചിഹ്നം കാണിച്ചത് എന്നായിരുന്നു പാക് ഓപ്പണർ സഹിബ്‌സദ ഫർഹാൻ മാച്ച് റഫറിക്കു മുൻപിൽ വിശദീകരിച്ചത്. 

Post a Comment

0 Comments