വയനാട് ജില്ലയിൽ ഒഴിവുകൾ
ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് നിയമനം
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ.എൻ.എം.സി രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290
ബയോമെഡിക്കൽ എഞ്ചിനീയര്‍ ഒഴിവ്
വയനാട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാര്‍ അടിസ്ഥാനത്തിൽ ബയോ മെഡിക്കൽ എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബയോമെഡിക്കൽ എഞ്ചിനിയറിങിൽ ബിടെക് അല്ലെങ്കിൽ ബിഇ ആണ് യോഗ്യത. സര്‍ക്കാര്‍ സ്ഥാപനത്തിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ഫോൺ നമ്പര്‍ ഉൾപ്പെടുത്തിയ ഫോട്ടോപതിച്ച ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ എന്നിവ ഉൾപ്പെടെയുള്ള രേഖകളുമായി സെപ്റ്റംബര്‍ 29 രാവിലെ 10 മണിക്ക് ഓഫീസിൽ അഭിമുഖത്തിന് എത്തണം ഫോൺ - 04935 240264
സ്റ്റാഫ് നഴ്സ് ഒഴിവ്
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജിഎൻഎം അല്ലെങ്കിൽ ബിഎസ്‍സി നഴ്സിങും കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബര്‍ 30 രാവിലെ 10 മണിക്ക് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. ഫോൺ - 04936 270604, 7736919799
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൽപ്പറ്റ ഗവ ഐടിയിൽ ജൂനിയർ ഇൻസ്ട്രക്ടർ ബേക്കർ ആൻഡ് കൺഫെക്ഷനർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഹോട്ടൽ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി വൊക്കേഷണൽ എന്നിവയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 3 രാവിലെ 11ന് ഐടിഐയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 205519.
Post a Comment
0 Comments