അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ സംതൃപ്തർ

കൊച്ചി : കേരളത്തിലെ സൗകര്യങ്ങളിൽ അർജൻറീന ഫുട്ബോൾ ടീം മാനേജ്മെൻറ് സംതൃപ്തർ. അർജൻ്റീന ടീം മാനേജർ  ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിൽ എത്തിയാണു ഒരുക്കങ്ങൾ വിലയിരുത്തിയത്.  
നവംബറിൽ മെസ്സിയും ടീമും കൊച്ചിയിൽ കളിക്കും. കൊച്ചി സ്റ്റേഡിയത്തിൽ ഏതാനും ചില മാറ്റങ്ങൾ വരുത്തുന്നതിന് കബ്രേര നിർദ്ദേശം നൽകി. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് അർജൻറീന ടീമിന്റെ സന്ദർശനത്തിൽ വ്യക്തത വന്നിട്ടുള്ളത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ആണ് കേരളത്തിൽ അർജൻ്റീന ടീമിൻെറ സ്പോൺസർ. 

Post a Comment

0 Comments