അറുതിയില്ലാതെ വിലാപം; ഗാസയിലെ ഇരകൾ രണ്ട് ലക്ഷമെന്ന് ഇസ്രയേൽ മുൻ സൈനിക മേധാവി

ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടോ പരുക്കേറ്റോ രണ്ട് ലക്ഷത്തിലധികം  ഫലസ്തീനികൾ ഇരകളായതായി ഇസ്രയേൽ മുൻ സൈനിക മേധാവി ഹെർസി ഹലേവിയുടെ വെളിപ്പെടുത്തൽ. 
ഗസ്സയിലെ  22 ലക്ഷം ജനസംഖ്യയുടെ 10 ശതമാനത്തിലധികം പേർ ഈ യുദ്ധത്തിൻ്റെ നേരിട്ടുള്ള ഇരകളായതായി ഹലേവി വ്യക്തമാക്കി. തെക്കൻ ഇസ്രയേലിൽ നടന്ന ഒരു കമ്മ്യൂണിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ വർഷം മാർച്ചിൽ ഹലേവി ഇസ്രായേൽ സൈനിക മേധാവി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.
ഹലേവിയുടെ കണക്കുകൾ ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളുമായി സമാനത പുലർത്തുന്നുണ്ട്. എന്നാൽ ഈ കണക്കുകളെ ഇസ്രയേൽ തള്ളിക്കളഞ്ഞു. 
ഹെർസി ഹലേവി

Post a Comment

0 Comments