Nepal
യുവജന പ്രക്ഷോഭം; നേപ്പാൾ പ്രധാനമന്ത്രി രാജിവെച്ചു
കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ നേപ്പാൾ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. ജെൻസി പ്രക്ഷോഭത്തിന് പിന്നാലെയാണ് രാജി. സർക്കാറിന്റെ അഴിമതി മറയ്ക്കുന്നതിനു വേണ്ടിയാണ് സോഷ്യൽ മീഡിയ നിരോധിച്ചതെന്ന് ആരോപിച്ചാണു യുവജനങ്ങൾ നേപ്പാളിൽ പ്രക്ഷോഭം തുടങ്ങിയത്. ഈ സമരം പിന്നീട് പലയിടത്തും കലാപമായി മാറി. പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകർ കത്തിക്കുകയും ചെയ്തിരുന്നു.
കെപി ശര്‍മ ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് നീക്കം. അഴിമതി ആരോപണങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വലിയ പ്രതിസന്ധിയിലായിരുന്നു നേപ്പാൾ സർക്കാർ.
ശർമ ഒലിയുടെ രാജി ഇന്നലെ മുതൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു. 19 പ്രക്ഷോഭകരെ നേർക്കുനേർ വെടിവെച്ചുകൊന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. മന്ത്രിമാരുടെ പ്രസ്താവനകളും പ്രകോപനപരമായിരുന്നു. നിരവധി മന്ത്രിമാർക്കെതിരെ കടുത്ത അഴിമതി ആരോപണൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.
2024 ജൂലൈ 15ന് ആണ് ഇദ്ദേഹം അധികാരം ഏറ്റെടുത്തത്.
Post a Comment
0 Comments