Nepal
ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി
കാഠ്മണ്ഡു :
നേപ്പാളിലുള്ള ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി.
. +977 - 980 860 2881, +977-981032 6134 ഇന്ത്യക്കാർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.
കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളികൾ പ്രക്ഷോഭത്തെ തുടർന്ന് യാത്രാമധ്യേ നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ
കൊടുവള്ളി, മുക്കം, കൊടിയത്തൂർ എന്നിവിടങ്ങളിൽ നിന്നു നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. ഞായാറാഴ്‌ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. നേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കെ.സി വേണുഗോപാൽ എംപി സംസാരിച്ചു. കാഠ്‌മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജയശങ്കർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
Post a Comment
0 Comments