കോപ്പിയടി പിടിച്ചതിനു പീഡന പരാതി; ഒടുവിൽ പ്രഫ.ആനന്ദ് വിശ്വനാഥൻ കുറ്റവിമുക്തൻ

 തൊടുപുഴ : പരീക്ഷക്ക് കോപ്പിയടിച്ചത് പിടിച്ചതിനു പക വീട്ടാനായി വിദ്യാർഥിനികൾ നൽകിയ പീഡന പരാതിയിൽ പ്രഫസർ കുറ്റവിമുക്‌തൻ. 11 വർഷത്തെ നിയമ പോരാട്ടത്തിനു ഒടുവിലാണ് മൂന്നാർ ഗവ. കോളജിലെ പ്രഫ. ആനന്ദ് വിശ്വനാഥൻ തൻ്റെ നിരപരാധിത്വം തെളിയിച്ചത് 2014 ൽ വിദ്യാർഥിനികൾ നൽകിയ കേസിലാണ് ഇപ്പോൾ കുറ്റവിമുക്തനായത്. ലൈംഗിക പരാതി ഉന്നയിച്ചത് കോപ്പിയടി പിടിച്ചിതിനുള്ള പക വീട്ടുന്നതിനാണെന്ന് കോടതി കണ്ടെത്തി. തൊടുപുഴ അഡീ സെഷൻസ് കോടതിയാണ് നിർണായക കണ്ടെത്തലിലൂടെ പ്രഫസറുടെ നിരപരാധിത്വം വ്യക്തമാക്കിയത്. 2014 ഓഗസ്‌റ്റ് 27 നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ കോളജിൽ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്‌റ്റർ പരീക്ഷയ്ക്കിടെയാണു സംഭവങ്ങളുടെ തുടക്കം. ആനന്ദ് വിശ്വനാഥൻ പരീക്ഷാ ഹാളിൽ വച്ച് തങ്ങളെ പീഡിപ്പിച്ചെന്നും കോപ്പിയടിച്ചെന്നുള്ള കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ ആരോപണം ഉന്നയിച്ചു. പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 പെൺകുട്ടികളെ അഡീഷനൽ ചീഫ് എക്സാമിനർ കൂടിയായ പ്രഫ ആനന്ദ് വിശ്വനാഥ് പിടികൂടിയിരുന്നു അതിനു ശേഷം കോപ്പിയടിച്ച് പിടിയിലായവരുടെ വിവരങ്ങൾ യൂണിവേഴ്‌സിറ്റിക്കു റിപ്പോർട്ട് ചെയ്യാൻ പരീക്ഷാ നിരീക്ഷകനെ ചുമതലപ്പെടുത്തിയിരുന്നു എന്നാൽ നിരീക്ഷകനായി എത്തിയ അധ്യാപകൻ ഈ നിർദേശം പാലിച്ചില്ല. കോപ്പിയടിക്ക് പിടിയിലായ വിദ്യാർഥിനികൾ എസ്എഫ്‌ഐ പ്രവർത്തകർ ആയതിനാലാണു ഇടതു അധ്യാപക സംഘടനയുടെ ഭാരവാഹിയയാ നിരീക്ഷകൻ നടപടി സ്വീകരിക്കാതിരുന്നതെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. പീഡനത്തിനു ഇരയായെന്നു കാണിച്ച് 5 വിദ്യാർഥിനികൾ മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി വിദ്യാർഥികളുടെ പരാതിയിൽ പ്രഫ ആനന്ദിനെതിരെ 4 കേസുകളാണു മൂന്നാർ പൊലീസ് എടുത്തത്. അധ്യാപകനെതിരേ നാല് കേസുകളാണ് മൂന്നാർ പോലീസ് രജിസ്റ്റർ ചെയ്തത് തുടർന്ന് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് 4 കുറ്റപത്രങ്ങൾ സമർപ്പിച്ചു. I രണ്ടു കേസുകളിൽ ആനന്ദ് വിശ്വനാഥനെ കോടതി വെറുതെവിട്ടിരുന്നു എന്നാൽ മറ്റ് രണ്ടു കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.
ഈ വിധിക്കെതിരെ പ്രഫ.ആനന്ദ് വിശ്വനാഥൻ 2021 ൽ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി തുടർന്ന്, കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് നിരീക്ഷിച്ച കോടതി ആനന്ദിനെ കുറ്റവിമുക്തനാക്കി.

Post a Comment

0 Comments