സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ്

മലപ്പുറം : എംഎസ്പിയിൽ പരിശീലനം  പൂർത്തിയാക്കിയ സീനിയർ സിവിൽ പൊലീസ്  ഓഫിസർമാരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു. പരിശീലനം പൂര്‍ത്തിയാക്കിയ 31 പേര്‍ കൂടി പൊലീസിന്റെ ഭാഗമായി. എംഎസ്പി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അഭിവാദ്യം സ്വീകരിച്ചു. എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി അരുള്‍ ആര്‍ ബി.കൃഷ്ണ, എംഎസ്പി കമാന്‍ഡന്റ് കെ.സലിന്‍ എന്നിവര്‍ പങ്കെടുത്തു. എംഎസ്പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലാണ് പരിശീലനം നേടിയവര്‍ നിയമിതരായത്. 
കോട്ടയം സ്വദേശി ആല്‍ബിന്‍ കെ. ജെയിംസണ്‍ പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവര്‍ക്ക് പോലീസ് മേധാവി പുരസ്‌കാരം നല്‍കി. ഇന്‍ഡോര്‍ വിഭാഗത്തില്‍ അഭിജിത്ത് രാജേന്ദ്രനും ഔട്ട്ഡോര്‍ വിഭാഗത്തില്‍ ആല്‍ബിന്‍ കെ. ജയിംസണും ഷൂട്ടിങ് വിഭാഗത്തില്‍ കെ. സുജീഷും പുരസ്‌കാരം നേടി. 
സേനയുടെ ഭാഗമായവരില്‍ അഞ്ച് പേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. 16 പേര്‍ ബിരുദ യോഗ്യതയുള്ളവരും മൂന്ന് പേര്‍ ഡിപ്ലോമ കഴിഞ്ഞവരും ഏഴ് പേര്‍ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്. 
പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പൊലീസ്  ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
 

Post a Comment

0 Comments