Responsive Ad

മസ്തിഷ്ക ജ്വരം ഉയരുന്നതിൽ: ആശങ്ക


കോഴിക്കോട് : അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ 
ചികിത്സയിലായിരുന്ന ആൾ മരിച്ചു. ബത്തേരി സ്വദേശിയായ രതീഷാണ് (45) മരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 പേരാണു ചികിത്സയിലുള്ളത്. 2 പേരുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ 10 വയസ്സുകാരനും മസ്‌തിഷ്ക ജ്വരം സ്‌ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. അമീബിക് മസ്‌തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍