കേരളത്തിന് 260 കോടി കേന്ദ്ര സഹായം

ന്യൂഡൽഹി : കേരളം നേരിട്ട വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ വയനാട് ഉരുൾപൊട്ടൽ  ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേന്ദ്രം  കേരളത്തിന്  260.56 കോടി അനുവദിച്ചു.
കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്  4645.60 കോടിയാണ് അനുവദിച്ചത്. വയനാട് മുണ്ടക്കൈ -  ചൂരൽമല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരളം 2221 കോടി രൂപയാണ് ആവശ്യപ്പെട്ടത്. 
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഫണ്ട് അനുവദിച്ചത്. അസമിന് 1270.788 കോടി രൂപയും 
ധരാലി അടക്കം പുനർനിർമ്മിക്കാൻ ഉത്തരാഖണ്ഡിന് 1658.17 കോടി രൂപയും ഹിമാചൽ പ്രദേശിന് 
2006.40 കോടി രൂപയും അനുവദിച്ചു. ദുരന്തത്തിനു ശേഷം പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിട്ടും നാമമാത്രമായ തുകയാണ് അനുവദിച്ചതെന്ന വിമർശനമാണ് ഇടതുപക്ഷം ഉയർത്തുന്നത്. 

     

Post a Comment

0 Comments