എംഡിഎംഎ വിതരണക്കാരൻ പിടിയിൽ
കോഴിക്കോട് : രാസ ലഹരി വിതരണക്കാരൻ പൊലീസ് വലയിൽ.
ബംഗളൂരുവിൽ നിന്നു എംഡിഎംഎ കൊണ്ടുവന്ന് നഗരത്തിൽ വിൽപന നടത്തുന്ന അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ സഹീർ മുഹമ്മദാണ് (42) അറസ്റ്റിലായത്.
സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പ്രതി താമസിക്കുന്ന ചീരോട്ടിൽ താഴത്തെ വാടക വീട്ടില്‍ പരിശോധനക്ക് എത്തിയപ്പോൾ പ്രതി എംഡിഎംഎ പാക്കറ്റും അളക്കാൻ ഉപയോഗിക്കുന്ന ത്രാസും ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തിരുന്നു. തുടർന്ന് ടാങ്കിൻ്റെ സ്ലാബ് നീക്കി നടത്തിയ പരിശോധനയിലാണ് ലഹരി പാക്കറ്റും ത്രാസും കണ്ടെത്തിയത്. പ്രതി കോഴിക്കോട് നഗരത്തിലെ പല ഭാഗങ്ങളിലായി വാടകക്ക് വീട് എടുത്താണ് ലഹരി വിൽപന നടത്തുന്നത്. ഡാൻസാഫ് ടീമിലെ എസ്.ഐ മനോജ് എടയേടത്ത് , എ.എസ് ഐ അനീഷ് മുസ്സേൻ വീട് , പി.കെ സരുൺ കുമാർ. എം.കെ ലതീഷ്, എം. ഷിനോജ് , എൻ .കെ ശ്രീശാന്ത് , പി അഭിജിത്ത്, ഇ.വി അതുൽ,ടി.കെ തൗഫീക്ക് , പി.കെ ദിനീഷ് , കെ.എം മുഹമദ്ദ് മഷ്ഹൂർ , ചേവായൂർ സ്റ്റേഷനിലെ എസ്.ഐ മാരായ മിജോ ജോസ്, അലിയാസ് , സന്തോഷ് കുമാർ ,എ എസ് ഐ സുശീല എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post a Comment
0 Comments