ചീരാലിനെ വിറപ്പിച്ച പുലി കൂട്ടിൽ

സുൽത്താൻ ബത്തേരി : ചീരാൽ  മേഖലയിൽ ഭീതി പരത്തിയ പുലി വനം വകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. കുറേ നാളുകളായി ഈ മേഖലയിൽ വന്യജീവി ശല്യം രൂക്ഷമാണ്. 
കഴിഞ്ഞ ദിവസം വീണ്ടും പുലി ജനവാസ കേന്ദ്രത്തിൽ എത്തിയിരുന്നു. നാട്ടിൽ ഇറങ്ങിയ പുലി വളർത്തുന്നത് കൊന്നു ഭക്ഷിക്കുകയും ചെയ്തു. ചീരാൽ പുളിഞ്ചാൽ സെയ്തലവിയുടെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി ആക്രമിച്ചു കൊന്നത്. ഇതോടെ ജനങ്ങൾ ഭീതിയിലായി. തുടർന്ന് വനപാലകർ 4 സ്ഥലത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. പുളിഞ്ചാൽ മേഖലയിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 
ഈ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കരടി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി ഇപ്പോഴും  നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു. 

Post a Comment

0 Comments