Responsive Ad

യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് : പൊലീസുകാരെ ആക്രമിച്ച് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് യുവതിയെ ആക്രമിച്ച കേസിൽ വീണ്ടും അറസ്റ്റിലായി. 
കാരപ്പറമ്പ് സ്വദേശി ഷഹന്‍ഷാ മന്‍സിലില്‍ ഷഹൻ ഷായാണ് (38) അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ വെള്ളയില്‍  പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിൽ ബീച്ചാശുപത്രി പരിസരത്ത് വെച്ച് ഡൻസാഫ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ  ആക്രമിച്ച കേസില്‍ പ്രതിയായ ഷഹൻഷാ ജാമ്യത്തിൽ ഇറങ്ങിയതാണ്. 
പി.ടി. ഉഷ റോഡിൽ വെച്ച് നടക്കാവ് സ്വദേശിനിയായ യുവതിയെ തടഞ്ഞു നിര്‍ത്തി മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും, പുറത്ത് കണ്ടാൽ ബ്ലെയ്ഡ് കൊണ്ട് മുഖത്ത് വരയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
 യുവതിയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. എസ്ഐ  ബൈജുനാഥിന്‍റെ നേതൃത്വത്തിലാണ് പുതിയ പിടികൂടിയത്. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും മോഷണം നടത്തിയതിനും പിടിച്ചുപറിക്കും മറ്റുമായി നിരവധി കേസുകളുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍