ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്

തിരുവനന്തപുരം
ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ  തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്. അയിരൂർ സ്വദേശിയായ ഹസ്സൻകുട്ടി എന്ന കബീറിനെയാണ് തടവിനു  ശിക്ഷിച്ചത്. തിരുവന്തപുരം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 
കാണാതായി 19 മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. 
രണ്ടാഴ്ചത്തെ നിരന്തര പരിശ്രമങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. 
2024 മാർച്ച് മൂന്നിനാണ് കൊല്ലം ചിന്നക്കടയിൽ നിന്ന് അയിരൂർ സ്വദേശിയായ ഹസ്സൻകുട്ടി എന്ന കബീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 11 വയസ്സ്കാരിയെ ഉപദ്രവിച്ച പോക്സോ കേസിൽ 2024 ജനുവരി 22 ന് ജാമ്യത്തിലിറങ്ങുകയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജുവിൻ്റെയും ഡി സി പി നിഥിൻ രാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.


Post a Comment

0 Comments