കോട്ടയം : ശബരിമലയിൽ ദ്വാരകാ  പീഠം കാണാതായ സംഭവത്തിൽ സമഗ്രാന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പീഠം കാണാതായതിൽ ഗൂഢാലോചനയുണ്ടായി എന്നും  അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ അവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും മന്ത്രി പറഞ്ഞു.