ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം നാളെ കാക്കൂരിൽ
ബാലുശ്ശേരി : തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം നാളെ കാക്കൂരിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് തൊഴിലാളികളുടെ പ്രകടനത്തോടെ ആരംഭിക്കുന്ന സമ്മേളനം രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ എംകെ രാഘവൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് കെ.രാജീവ് അധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ജയന്ത്, അഡ്വ. പി.എം നിയാസ്, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ.എം അഭിജിത്ത് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഉച്ചക്ക് 2 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
ലോകം കണ്ട ഏറ്റവും വലിയ ദാരിദ്ര്യനിർമാർജന പദ്ധതിയായി യു.എൻ അംഗീകരിച്ച തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ ബജറ്റ് വിഹിതം അനുവദിക്കാതെ പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയും പദ്ധതിക്ക് യാതൊരുവിധ സഹായവും ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെയും,
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷത്തൽ 200 ദിവസം ജോലി നൽകുക,തൊഴിലു
റപ്പ് തൊഴിലാളികൾക്ക് കർഷക തൊഴിലാളികളുടെ മിനിമം വേതനം അനുവദിക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക,ജോലിസ്ഥലത്തെ അപകടങ്ങൾക്ക് 1923-ലെ വർക്ക്മെൻ കോമ്പെൻസേഷൻ നിയമം ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കി കിട്ടുവാൻ വേണ്ട സമരപരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്നും സ്വാഗത സംഘം ഭാരവാഹികളായ. ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് കെ. രാജീവ്, പി.സി.ചന്ദ്രൻ, കെ.ഹരിദാസ കുറുപ്പ്, അബ്ദുൾ സലാം കിനാലൂർ, ഹനീഫ വള്ളിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Post a Comment
0 Comments