ജില്ലാ പഞ്ചായത്ത്: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി

കോഴിക്കോട് : ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 14 സീറ്റുകളിൽ മത്സരിക്കും. മുസ്‌ലിം ലീഗ് 11 സീറ്റിലും സിഎംപിയും ആർഎംപിയും ഒരു സീറ്റിലും മത്സരിക്കും. കേരള കോൺഗ്രസിനും സീറ്റ് അനുവദിക്കും. 
27 സീറ്റായിരുന്നു കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.  ഇത്തവണ ഒരു സീറ്റ് വർധിച്ച് 28 ആയി. ഈ അധിക സീറ്റ് മുസ്‌ലിം ലീഗിന് വിട്ടുനൽകാനാണ് യുഡിഎഫ് തീരുമാനം. കോർപ്പറേഷൻ പരിധിയിലും സീറ്റ് വിഭജനം പൂർത്തിയായി. 52 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 

Post a Comment

0 Comments