തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനം; പ്രതി പിടിയിൽ
കൊല്ലം : പഴക്കമുള്ള വേദനയ്ക്ക് ചികിത്സ തേടി കരുനാഗപ്പള്ളിയിലെ തിരുമ്മൽ കേന്ദ്രത്തിൽ എത്തിയ കണ്ണൂർ സ്വദേശിനിയായ സ്ത്രീയെ പീഡിപ്പിച്ച ചികിത്സകൻ പിടിയിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശിയായ ചന്ദ്രബാബു എന്ന സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളിയിൽ കോടതിയുടെ സമീപത്തെ വീട്ടിൽ ആയിരുന്നു ഇയാളുടെ തിരുമ്മൽ കേന്ദ്രം. എത്ര പഴകിയ വേദനയും ഒറ്റ ദിവസം കൊണ്ട് മാറ്റി നൽകാമെന്നാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്. അങ്ങനെയാണു നടുവേദനയുടെ ചികിത്സയ്ക്ക് പരാതിക്കാരിയായ സ്ത്രീ എത്തിയത്. തിരുമ്മലിനിടെ സ്ത്രീയെ 54 കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ കേസ് എടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Post a Comment
0 Comments