ചുമയ്ക്കുള്ള COLDRIF സിറപ്പിന്റെ വിൽപനയും വിതരണവും നിരോധിച്ചു.

ന്യൂഡൽഹി : കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ചുമയ്ക്കുള്ള COLDRIF  സിറപ്പിന്റെ വിൽപനയും വിതരണവും നിരോധിച്ചു.
­­രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ഡോക്ടറുടെ  നിർദ്ദേശ പ്രകാരമല്ലാതെ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൃത്യമായ പരിശോധനകൾക്ക് ശേഷവും 
മേൽനോട്ടത്തിലുമായിരിക്കണം മരുന്നുകൾ നൽകേണ്ടതെന്ന് മാർഗനിർദേശത്തില്‍ പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ വകുപ്പ് ഡയറക്ടർമാര്‍ക്ക്, മന്ത്രാലയം  കത്തയച്ചിട്ടുണ്ട്.

Post a Comment

0 Comments