സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ്: ഒരു സീറ്റിൽ യുഡിഎഫിന് അട്ടിമറി വിജയം
ജില്ലാ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വെള്ളറ അബ്ദുവിന് സിസിസി പ്രസിസന്റ് കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ
കോഴിക്കോട് : ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച യുഡിഎഫിന് ഒരു സീറ്റിൽ അട്ടിമറി വിജയം. മുൻസിപ്പൽ കൗൺസിലർ മണ്ഡലത്തിലാണ് യുഡിഎഫ് സ്‌ഥാനാർഥി വിജയിച്ചത് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവാണ് മൂന്നിന് എതിരെ നാല് വോട്ട് നേടി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിലും യുഡിഎഫ് മത്സരിച്ചു വിജയിക്കാനായില്ലെങ്കിലും മുഴുവൻ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വോട്ട് നേടാനായി. ഡിസിസി വൈസ് പ്രസിഡൻ്റ് പി.പി.നൗഷീറിൻ്റെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പാനൽ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോൺഗ്രസിൻ്റെ കായിക വിഭാഗമായ കെപിസിസി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നേതൃത്വം നൽകി. എൽഡിഎഫ് കായിക മേഖലയോട് കാണിക്കുന്ന സ്വജന പക്ഷപാതത്തിനും അവഗണനയ്ക്കും എതിരെ ജനാധിപത്യ ചേരിയെ ഒന്നിപ്പിക്കാനായെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. മുൻസിപ്പൽ മണ്ഡലത്തിൽ വിജയിച്ച വെള്ളറ അബ്‌ദുവിനും യുഡിഎഫ് സ്‌ഥാനാർഥികൾക്കും ഡിസിസിയിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കെപിസിസി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം, കെ.കെ.സന്തോഷ്, ടി.കെ.സിറാജുദ്ദീൻ, റനീഫ് മുണ്ടോത്ത്, ഷമീർ ബാവ എന്നിവർ സംസാരിച്ചു.

Post a Comment
0 Comments