വയനാട് അമ്പലവയലിൽ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് മരിച്ചു
കൽപറ്റ : അമ്പലവയലിൽ ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
വയനാട് കോലംപറ്റ സ്വദേശികളായ സുധീഷ്, സുരേഷ് എന്നിവരാണ് മരിച്ചത്. രാത്രി പത്തു മണിയോടെയാണ് അപകടം. അമ്പലവയൽ ചുള്ളിയോട് റോഡിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment
0 Comments