പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ

പേരാമ്പ്ര : എസ്എഫ്‌ഐ - യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. ഇന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. 
പേരാമ്പ്ര സികെജെഎം ഗവ. കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
 തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് സീറ്റുകളില്‍ യുഡിഎസ്എഫ് വിജയിച്ചിരുന്നു. പതിനഞ്ച് സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് അത് സംഘർഷമായി പേരാമ്പ്ര ടൗണിലേക്ക് വ്യാപിച്ചു. 
സംഘർഷത്തിൽ പ്രതിഷേധിച്ച് പേരമ്പ്രയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹർത്താൽ. 

Post a Comment

0 Comments