ആശുപത്രി കിടക്കയിൽ മംഗള മംഗല്യം
കൊച്ചി : മുഹൂർത്തം തെറ്റിയില്ല,
കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആവണിക്ക് വരൻ തുമ്പോളി സ്വദേശി ഷാരോൺ ആശുപത്രിയിൽ എത്തി താലി ചാർത്തി. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വിവാഹ ദിവസം മേക്കപ്പ് ചെയ്യാൻ പോകുമ്പോഴാണ് ആവണിക്ക് പരുക്കേറ്റത്. വധുവിനെ ഉടൻ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞതോടെ വിവാഹ വേദിയിൽ ആശങ്ക നിറഞ്ഞു. ബന്ധുക്കളും വരൻ ഷാരോണും ഉടൻ ആശുപത്രിയിൽ എത്തി. പരുക്കേറ്റെങ്കിലും ആവണി അപകടനില തരണം ചെയ്തെന്ന് അറിഞ്ഞതോടെ നിശ്ചയിച്ച മുഹൂർത്തത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.12 നും 12.25നും മധ്യേ ഷാരോൺ താലി ചാർത്തി. ചടങ്ങ് കഴിഞ്ഞതോടെ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ അതിഥികൾക്കായി സദ്യ വിളമ്പി. ഇരുവരുടെയും ആഗ്രഹം സാധ്യമാക്കാൻ ഡോക്‌ടർമാരും ആശുപത്രി അധികൃതരം ഒപ്പം നിന്നു. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി വരുമ്പോഴാണു വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

Post a Comment
0 Comments