ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു; ദുബായ് എയർ ഷോ താൽക്കാലികമായി നിർത്തി

 
ദുബായ് : ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ ഫൈറ്റർ ജെറ്റ് തേജസ് ദുബായ് എയർ ഷോയ്ക്കിടെ തകർന്നുവീണു. 
ഇന്ത്യ 
തദ്ദേശീയമായി വികസിപ്പിച്ചതാണ്  വ്യോമസേനയുടെ തേജസ് യുദ്ധവിമാനം. വിമാന അപകടത്തെ തുടർന്ന് ദുബായ്  എയര്‍ഷോയുടെ  ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. 
ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനാ അപകടം ഉണ്ടായത്.
തേജസ് വിമാനം 2016 മുതൽ ഇന്ത്യൻ സേനയുടെ ഭാഗമാണ്. 

Post a Comment

0 Comments