1656 എംഎല്‍എമാരുമായി ചരിത്രനേട്ടത്തിൽ ബിജെപി
ന്യൂഡൽഹി : എംഎൽഎമാരുടെ എണ്ണത്തിൽ സർവകാല റെക്കോഡുമായി ബിജെപി. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപി എംഎൽഎമാരുടെ എണ്ണം 1656 ആയി വർധിച്ചു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ എംഎൽഎമാരുള്ള ഒറ്റക്കക്ഷിയായി ബിജെപി മാറിയെന്ന് ദേശീയ നേതാവ് ബി.എൽ.സന്തോഷ് പറഞ്ഞു.
ബിഹാറിലെ വന്‍ വിജയത്തോടെ, ബിജെപി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള പാർട്ടിയായി.' എന്നാണ് വിവരം പങ്കുവെച്ചുകൊണ്ട് സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഉത്തര്‍പ്രദേശാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുമാരെ നൽകിയത്. 258 എംഎൽഎമാർ ഇവിടെ മാത്രം ബിജെപി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, എന്നിവിടങ്ങളിലും ബിജെപിക്ക് 100ൽ അധികം എംഎല്‍എമാരുണ്ട്. ബീഹാറിൽ ബിജെപി 89 സീറ്റ് നേടിയിരുന്നു.

Post a Comment
0 Comments