നക്ഷത്ര ആമയുമായി 6 പേർ പിടിയിൽ

ഇടുക്കി : പീരുമേട്ടിൽ നിന്നും നക്ഷത്ര ആമയെ കടത്താൻ ശ്രമിച്ച ആറു പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. മറയൂർ സ്വദേശികളായ സന്തോഷ്, പ്രകാശ്, സംരാജ്, അജികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരെ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വനം വകുപ്പിൻ്റെ ഇൻ്റലിജൻസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തിടുർന്ന് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ മുറിഞ്ഞപുഴ ഫോറസ്റ്റ് ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Post a Comment

0 Comments