തദ്ദേശ തെരഞ്ഞെടുപ്പ്: ഡിസംബർ 9നും 11നും
തിരുവനന്തപുരം : കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഡിസംബർ 9നും മറ്റു 7 ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന്.
എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,
തിരുവനന്തപുരം എന്നീ ജില്ലകളിൽ 9നും കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ 11നും വോട്ടെടുപ്പ് നടക്കും.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് തിരഞ്ഞെടുപ്പ് സമയം.
1200 തദ്ദേശസ്ഥാപനങ്ങളിലായി
ആകെ 23576 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 33757 പോളിംഗ് പോത്തുകൾ ഇതിനായി ഒരുക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിന് 1249 റിട്ടേണിംഗ് ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. 1.8 ലക്ഷം ഉദ്യോഗസ്ഥരും 70000 പൊലീസുകാരും തിരഞ്ഞെടുപ്പ് നടത്തിപ്പിൻ്റെ ഭാഗമാകും.
തിരഞ്ഞെടുപ്പിൻ്റെ 48 മണിക്കൂർ മുൻപ് വോട്ടെണ്ണൽ ദിവസവും മദ്യവിൽപന ഉണ്ടാകില്ല.
പഞ്ചായത്തിൽ 25000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ 75000രൂപയും ജില്ലാ പഞ്ചായത്തിൽ 1.5 ലക്ഷം രൂപയുമാണ് പ്രചാരണത്തിന് അനുവദിച്ചിട്ടുള്ളത്.

Post a Comment
0 Comments