അറ്റകുറ്റപ്പണികൾക്കായി ഇടുക്കി ഡാം നാളെ അടയ്ക്കും
ഇടുക്കി : 1975ൽ വൈദ്യുതി ഉൽപാദനം തുടങ്ങിയ ശേഷമുള്ള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങിയും പ്രതിസന്ധി പരിഹരിക്കും.

Post a Comment
0 Comments