വേടൻ എഴുതാത്ത മോദി എന്ന വാക്കുമായി മുൻ ഡിജിപി; സോഷ്യൽ മീഡിയയിൽ പരിഹാസം
വേടനെതിരെ എഴുതിയ കുറിപ്പിൽ ഇല്ലാത്ത വാക്ക് കൂട്ടിച്ചേർത്ത് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. 'മോദി'യെന്ന വാക്കാണ് ശ്രീലേഖ കൂട്ടിച്ചേർത്തത്. പ്രധാനമന്ത്രിക്കെതിരെ പാട്ടെഴുതിയതിനാണ് സർക്കാർ വേടന് അവാർഡ് നൽകിയതെന്നാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്.
വേടൻ്റെ 'വോയ്‌സ് ഓഫ് വോയ്‌സ്' എന്ന പാട്ടിലെ വരികളിലാണ് വേടൻ എഴുതാത്ത മോദിയെന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേർത്തത്. എന്നാൽ യഥാർത്ഥ പാട്ടിന്റെ വരികളിൽ ഇങ്ങനെയൊരു വരിയില്ല. 'മോദി കപട ദേശവാദി, നാട്ടിൽ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിൽ നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!", എന്ന് വേടന്റെ പാട്ടിൽ ഉണ്ടെന്നാണ് ശ്രീലേഖയുടെ പോസ്റ്റിൽ പറയുന്നത്. എന്നാൽ വേടന്റെ പാട്ടിൽ മോദിയെന്ന വാക്കില്ല. 'കപടദേശവാദി നാട്ടിൽ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാൻ നിൻറെ നികുതി വാളെടുത്തവൻറെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവൻ ദേശദ്രോഹി തീവ്രവാദി എന്നാണ് വേടന്റെ പാട്ടിലുള്ളത്. ഇവിടെയാണ് മോദി എന്ന വാക്ക് ശ്രീലേഖ ഉൾപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ വിമർശനവും പരിഹാസവുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

Post a Comment
0 Comments