ഡൽഹി സ്ഫോടനം: 9 മരണം


ന്യൂഡൽഹി
: രാജ്യ തലസ്ഥാനത്തെ നടുക്കി ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പോലീസ് കമ്മീഷണറുമായി ഫോണിൽ സംസാരിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ എട്ടോളം വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിൻറെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർ എൻജിനുകൾ ചേർന്ന് തീയണച്ചു. രണ്ടു കാറുകൾ പൊട്ടിത്തെറിച്ചെന്നാണ് വിവരം.
ദില്ലിയിൽ അതീവ ജാഗ്രത നിർദേ
ശം പുറപ്പെടുവിച്ചു. ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെല്ലും എൻഎസ്‌ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.



Post a Comment

0 Comments