വോട്ട് എണ്ണുന്നതിനു മുൻപ് എൽഡിഎഫ് 9 ഇടങ്ങളിൽ വിജയം ഉറപ്പാക്കി
തിരുവനന്തപുരം : വോട്ട് എണ്ണുന്നതിനു മുൻപേ എൽഡിഎഫിനു 9 അംഗങ്ങൾ ഉറപ്പായി. മലപ്പട്ടം പഞ്ചായത്തിൽ രണ്ട് സ്‌ഥാനാർത്ഥികൾക്ക് എതിരില്ല. 12 ആം വാർഡിലെ ഇടത് സ്‌ഥാനാർത്ഥി ഷിഗിനക്കെതിരായ യൂഡിഎഫ് സ്‌ഥാനാർത്ഥിയുടെ പ്രതിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടു വാർഡുകളിലെ ഇടത് സ്‌ഥാനാർത്ഥികൾക്കും എതിരാളികളില്ലായിരുന്നു. കണ്ണപുരം പഞ്ചായത്തിൽ പത്താം വാർഡിലെ ഇടത് സ്‌ഥാനാർത്ഥി പ്രേമ സുരേന്ദ്രൻറെയും മൂന്നാം വാർഡിലെ ഇടത് സ്‌ഥാനാർത്ഥി കെവി സജിനയുടേയും എതിരാളികളുടെ പത്രികകൾ തള്ളി. ഇവിടെ രണ്ട് ഇടങ്ങളിലും ഇടതിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിൽ ഇടത് സ്ഥാനാർത്ഥികൾക്കെതിരെ ആരും പത്രിക നൽകിയിരുന്നില്ല. ആന്തൂരിൽ സ്‌ഥാനാർത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്നാണ് കോൺഗ്രസ് പരാതി. കലക്‌ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സ്ഥാനാർത്ഥികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു. യുഡിഎഫിന്റെ ട്രാൻസ് വുമൺ സ്‌ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് വൻ തിരിച്ചടിയാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ ഉണ്ടായത്. ജയം ഉറപ്പിച്ച കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർത്ഥിയും നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൽസി ജോർജ്ജിൻറെ പത്രികയാണ് തള്ളിയത്. ഡിവിഷന് പുറത്തുള്ള വ്യക്‌തികൾ പേര് നിർദ്ദേശിച്ചതാണ് വിനയായത്. ഇവിടെ യുഡിഎഫിന് ഡമ്മി സ്‌ഥാനാർത്ഥി ഇല്ല. ഇതോടെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലായി. കൽപറ്റ നഗരസഭയിൽ അധ്യക്ഷ സ്‌ഥാനാർത്ഥി കെജി രവീന്ദ്രൻ്റെ പത്രിക തള്ളിയതും യുഡിഎഫിന് ആഘാതമായി.

Post a Comment
0 Comments