നാട്ടിലാകെ വിമതർ: കോൺഗ്രസ് നേതൃത്വം വലയുന്നു

മലപ്പുറം : സംസ്‌ഥാനത്തെ ഒട്ടുമിക്ക തദ്ദേശ സ്‌ഥാപനങ്ങളിലും കോൺഗ്രസ് വിമതർ രംഗത്ത് എത്തിയതോടെ പ്രതിസന്ധിയിലായത് ഡിസിസി, കെപിസിസി നേതൃത്വങ്ങൾ. ചിലയിടങ്ങൾ മുന്നണി തീരുമാനം പാലിക്കാത്തതും കോൺഗ്രസിനു തലവേദന സൃഷ്‌ടിക്കുന്നു. ഇതിൽ വേറിട്ടു നിൽക്കുന്നത് എടവണ്ണയിലെ മത്സര ചിത്രമാണ്. അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് എടവണ്ണ ഡിവിഷനിൽ മത്സരിക്കാൻ 3 കോൺഗ്രസ് നേതാക്കളാണ് പത്രിക നൽകിയത്.. എടവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.ഹൈദർ, യൂത്ത് കോൺഗ്രസ് ഏറനാട് നിയോജകമണ്ഡലം പ്രസിഡൻ്റ് ഇർഷാദ് ആര്യൻതൊടിക, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എ.സനൂപ് എന്നിവരാണ് നാമനിർദേശ പത്രികൾ നൽകിയിട്ടുള്ളത്.

Post a Comment

0 Comments