എസ്ഐആർ: ബംഗ്ളാദേശി കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നു
കൊൽക്കത്ത : ഇന്ത്യയിൽ എസ്ഐആർ നടപടികൾ വിട്ടുവീഴ്‌ച ഇല്ലാതെ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ രാജ്യം വിടുന്നു. ബംഗാളിലെ ഹാക്കിംംപുർ അതിർത്തി ചെക്ക്പോസ്‌റ്റിലൂടെ ബംഗ്ളാദേശിലേക്ക് മടങ്ങാൻ നൂറുകണക്കിനാളുകളാണ് കാത്തിരിക്കുന്നത്. തനിക്ക് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ലഭിച്ചതായി ഇതിൽ ഒരു സ്ത്രീക്ക് അവകാശപ്പെട്ടു. 6 വർഷം മുൻപാണ് ബംഗ്ളാദേശിൽ നിന്നു ഇന്ത്യയിൽ എത്തിയതെന്നും സാൾട്ട് ലേക്കിലാണ് താമസിച്ചതെന്നും മുൻപ് വോട്ട് ചെയ്‌തതായും റുഖിയ ബീഗം പറയുന്നു. സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചതായും ഇവർ അവകാശപ്പെടുന്നുണ്ട്. അനധികൃത കുടിയേറ്റക്കാർക്ക് എങ്ങനെയാണ് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിച്ചതെന്ന് അറിവായിട്ടില്ല.

Post a Comment
0 Comments