തലസ്ഥാനത്തെ ജല പ്രതിസന്ധി പരിഹരിച്ചു

തിരുവനന്തപുരം : ആശങ്കകൾക്ക് വിരാമം, അമ്പലമുക്ക് ജംഗ്ഷന് സമീപം ചോർച്ച ഉണ്ടായ ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടത്തി തകരാർ പരിഹരിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ  900എംഎം പിഎസ് സി പൈപ്പ്ലൈനിൽ ഉണ്ടായ ചോർച്ചയാണ് തൊഴിലാളികൾ കഠിന ശ്രമം നടത്തി പരിഹരിച്ചത്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഭാഗികമായി നിർത്തി വച്ച കുടിവെള്ള വിതരണം പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. 

Post a Comment

0 Comments