കിണറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു
എകരൂൽ : വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ
വീണ് ഗൃഹനാഥൻ മരിച്ചു. തെങ്ങുകയറ്റ തൊഴിലാളി വള്ളിയോത്ത് ചരിയങ്ങൽ വാസുവാണ് (67) മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഭക്ഷണം കഴിച്ചതിന് ശേഷം വെള്ളമെടുക്കാൻ കിണറിനരികിലൂടെ നടക്കുമ്പോൾ വീഴുകയായിരുന്നു. ശബ്ദം കേട്ട ഭാര്യയാണ് അയൽവാസികളെ വിവരമറിയിച്ചത്. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: മാധവി. മക്കൾ: ബിജു, ബിജിന. മരുമക്കൾ: രഘു ഇയ്യാട്, പ്രിയ കട്ടിപ്പാറ. സഹോദരങ്ങൾ: അനന്തൻ (കുറുമ്പൊയിൽ), വേലായുധൻ (തലയാട്), ജനാർദനൻ, ദാസൻ, വേണു (ആര്യംകുളം), രാമചന്ദ്രൻ , സോമൻ(കാപ്പിയിൽ), ശോഭ (തലയാട്), ശ്രീജ (കൂട്ടാലിട), പരേതയായ ശാരദ. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ കണ്ണിലക്കണ്ടി തറവാട് വീട്ടുവളപ്പിൽ.

Post a Comment
0 Comments