ഗോത്രകലയിൽ മികവുറ്റ പ്രകടനവുമായി നരിക്കുനി ജിഎച്ച്എസ്എസ്


നരിക്കുനി : മലപ്പുലയ ആട്ടത്തിൽ വിജയം ആവർത്തിച്ച്‌ ജി എച്ച്‌ എസ്‌ എസ്‌ നരിക്കുനി. കൊയിലാണ്ടിയിൽ നടന്ന ജില്ല കലോൽസവത്തിൽ ഉജ്വല പ്രകടനം കാഴ്ച വെച്ചാണ് വീണ്ടും സംസ്ഥാന തലത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 
കഴിഞ്ഞ വർഷമാണ് ഗോത്ര നൃത്ത വിഭാഗത്തിൽ ഇടുക്കി മലപ്പുലയൻ ആദിവാസി വിഭാഗത്തിന്റെ തനത്‌ കലയായ മലപ്പുലയ ആട്ടം കലോൽസവ മാന്വലിൽ ഇടം പിടിച്ചത്‌. 

ചിക്കുവാദ്യം, ഉറുമി കിടിമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പക്കമേളത്തിന്റെ പശ്ചാത്തലത്തിലാണ് മലപ്പുലയ ആട്ടം.
ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. മലപ്പുലയാട്ടത്തിൽ പ്രാവീണ്യം നേടിയ തനത്‌ കലാകാരന്മാരെ ഇടുക്കിയിൽ നിന്ന് കൊണ്ടുവന്നാണ് ജി എച്ച്‌ എസ്‌ എസ്‌ നരിക്കുനി, ഈ ഗോത്രകലയിൽ കുട്ടികളെ പരിശീലിപ്പിച്ചത്‌. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ്‌ നേടിയിരുന്നു. ഇക്കുറിയും സംസ്ഥാന തലത്തിൽ കുട്ടികളെ മൽസരിപ്പിച്ച്‌ വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് സ്കൂൾ.

Post a Comment

0 Comments