കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
കോഴിക്കോട് : കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. 1995ൽ തലക്കുളത്തൂർ പഞ്ചായത്ത് അംഗമായി പൊതുപ്രവർത്തന രംഗത്ത് സജീവമായി. ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഭർത്താവ്: അബ്‌ദുറഹിമാൻ, മക്കൾ: ഐറിജ് റഹ്‌മാൻ, അനൂജ സൊഹൈബ്. അർബുദ രോഗബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment
0 Comments