കസ്‌റ്റഡിയിൽ എടുത്ത യുവതിക്ക് പീഡനം, ഡിവൈഎസ്‌പി ഉമേഷിന് സസ്പെൻഷൻ

കോഴിക്കോട് : അനാശാസ്യ കേസിൽ കസ്‌റ്റഡിയിൽ എടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് വടകര ഡിവൈഎസ്‌പി എ ഉമേഷിനെ സസ്പെൻഡ് ചെയ്‌തു. ഉമേഷിന്റെ ഭാഗത്തു നിന്നു ഗുരുതര പിഴവുകൾ ഉണ്ടായതായി വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംസ്‌ഥാന പൊലീസ് മേധാവി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത് ചെർപ്പുളശ്ശേരി എസ്‌എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലൂടെയാണ് ഡിവൈഎസ്‌പിയുടെ പീഡന വിവരം പുറംലോകം അറിഞ്ഞത് 11 വർഷം മുൻപ് ഉമേഷ് വടക്കഞ്ചേരി സ്‌റ്റേഷനിൽ സിഐ ആയിരിക്കുമ്പോഴാണു യുവതിയെ പീഡിപ്പിച്ചതെന്ന് കുറിപ്പിൽ പറയുന്നു. അന്ന് ഇതേ സ്‌റ്റേഷനിലെ എസ്ഐ ആയിരുന്നു ബിനു തോമസ് ഈ കുറിപ്പ് പുറത്തായതോടെ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അന്വേഷണം തുടങ്ങി യുവതിയുടെ മൊഴി രേഖപ്പെടുത്തി ബിനു തോമസ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞ കാര്യം സത്യമാണെന്ന് യുവതി മൊഴി നൽകി. തുടർന്ന് അന്വേഷണ റിപ്പോർട്ട് സർക്കാരിനു കൈമാറി നിലവിൽ ഇയാൾ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് കേസിൽ നിന്നു ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത‌താണ് ഉമേഷ് യുവതിയെ പീഡിപ്പിച്ചത്. പൊലീസിലെ പദവി ഉമേഷ് ദുരുപയോഗം ചെയ്‌തതായി അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്.

Post a Comment

0 Comments