മെസ്സി ബാഴ്സ സ്റ്റേഡിയത്തിൽ
ബാഴ്‌സലോണ : കാറ്റലന്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് നല്‍കി, തനിക്ക് എല്ലാമെല്ലാമായ ബാഴ്‌സലോണയുടെ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ ലയണല്‍ മെസ്സി ഒരിക്കൽ കൂടി എത്തി. 2021ല്‍ ഹൃദയ വേദനയോടെ ബാഴ്‌സ വിട്ടതിനു ശേഷം മെസ്സി ഇതാദ്യമായാണ് ക്ലബ്ബിന്റെ സ്‌റ്റേഡിയത്തിലേക്കെത്തുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു മെസ്സിയുടെ രഹസ്യ സന്ദര്‍ശനം. തിങ്കളാഴ്ച മെസ്സി തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
'എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്ന് ആയിരം മടങ്ങ് തോന്നിപ്പിച്ച ഇടം. ഒരു കളിക്കാരന്‍ എന്ന നിലയില്‍ യാത്രപറയാന്‍ കൂടി ഒരു ദിവസം തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു', മെസ്സി കുറിച്ചു.
ക്ലബ്ബിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021-ലാണ് മെസ്സി ബാഴ്‌സ വിട്ടത്.

Post a Comment
0 Comments