അങ്കണവാടി വിട്ട് എത്തിയ 3 വയസ്സുകാരൻ ടാങ്കിൽ വീണു മരിച്ചു
കണ്ണൂർ : അങ്കണവടി വിട്ട് എത്തിയ ശേഷം 3 വയസ്സുകാരനെ കാണാതായി, വീട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ മരിച്ച നിലയിൽ. കതിരൂർ സ്വദേശി അൻഷിലിൻ്റെ മകൻ മർവാനാണ് (3) ദാരുണമായി മരിച്ചത്. സമീപത്തെ കുടുംബ വീട്ടിൽ കളിക്കാൻ പോയപ്പോൾ അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബോധാവസ്‌ഥയിൽ ടാങ്കിൽ കണ്ടെത്തിയത്. ടാങ്കിനു ചോർച്ച പരിശോധിക്കുന്നതിനായി അതിൽ വെള്ളം നിറച്ചിരുന്നു. കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment
0 Comments