ആക്രിക്കടയിൽ നിന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർ പിടിയിൽ

തൃശൂർ : ആക്രിക്കടയിൽ നിന്നു കൈക്കൂലി വാങ്ങിയ 2 ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. വടക്കാഞ്ചേരി നഗരസഭയിൽ വിജിലൻസ് നടത്തിയ റെയ്‌ഡിലാണ് കൈക്കൂലി വാങ്ങിയ ക്ലീൻ സിറ്റി മാനേജരുൾപ്പെടെ രണ്ട് ജീവനക്കാർ പിടിയിലായത്. നഗരസഭ ക്ലീൻ സിറ്റി മാനേജരായ ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, ശുചീകരണ തൊഴിലാളിയായ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. പാർളിക്കാടുള്ള ആക്രിക്കട ഉടമയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിൽ വ്യാഴാഴ്‌ച നഗരസഭ ഓഫീസിൽ നടന്ന റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. 
വിജിലൻസ് ഡിവൈഎസ്‌പി ജിം പോളിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

Post a Comment

0 Comments