ഫുട്ബോൾ ലോകകപ്പ്: മത്സരക്രമമായി

വാഷിംഗ്ടൺ
ഫിഫ ലോകകപ്പ് 2026 അടുത്ത് എത്തിയിരിക്കെ മത്സരചിത്രം തെളിഞ്ഞു. ബ്രസീൽ ഗ്രൂപ്പ് സിയിലും ആർജൻ്റീന ഗ്രൂപ്പ് ജെയിലും പോരാടും.  ഫിഫ ലോകകപ്പിൻ്റെ മത്സരക്രമത്തിനുള്ള നറുക്കെടുപ്പിന് തുടക്കമായി. വാഷിം​ഗ്ടണിലെ കെന്നഡി സെൻ്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സന്നിഹിതരായി.

Post a Comment

0 Comments