കോൺഗ്രസ് സ്ഥഥാനാർഥിയുടെ പണം പ്രവർത്തകൻ മോഷ്‌ടിച്ചതായി പരാതി
തിരുവനന്തപുരം : പോത്തൻകോട് അയിരൂപ്പാറയിലെ യുഡിഎഫ് സ്‌ഥാനാർഥി ആർ.വിജയന്റെ പണം പ്രവർത്തകൻ മോഷ്‌ടിച്ചതായി പരാതി. കൂടെ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനെതിരെയാണു സ്‌ഥാനാർഥി ആരോപണം ഉന്നയിക്കുന്നത്. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കരുതിവച്ച 25,000 രൂപയും സ്വർണ മോതിരവും വീട്ടിൽ നിന്നു മോഷണം പോയതായി ആർ.വിജയൻ ആരോപിക്കുന്നു. കുറ്റകൃത്യം ചെയ്‌ത ആളെ കൃത്യമായി അറിയാമെന്നാണ് സ്‌ഥാനാർഥി പറയുന്നത്. ഇയാൾ മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് സ്‌ഥാനാർഥി പറയുന്നു.

Post a Comment
0 Comments