ബീഫ് ഫ്രൈ വാങ്ങി നൽകിയില്ല; യുവാക്കൾ കോഴിക്കോട് ഏറ്റുമുട്ടി

കോഴിക്കോട് : കഴിഞ്ഞ  രാത്രി കോഴിക്കോടിനെ വിറപ്പിച്ചത് ബീഫ് ഫ്രൈയെ ചൊല്ലിയുള്ള  സംഘർഷം.
കോഴിക്കോട് നടക്കാവിലാണ് ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കളുടെ സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. 
ഹോട്ടലിലെത്തിയ മദ്യപസംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അവർ നിരസിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷം റോഡിലേക്ക് നീണ്ടതോടെ അരമണിക്കൂറോളം നടക്കാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. 
ഹോട്ടലുകാർ പുറത്തിറങ്ങണമെന്ന് പറഞ്ഞതോടെ പിന്നീട് നടുറോഡിൽ വച്ചായിരുന്നു ഇവരുടെ ഏറ്റുമുട്ടൽ. ഇതോടെയാണ് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. പൊലീസ് എത്തിയാണ് യുവാക്കളെ പിരിച്ചുവിട്ടത്. ഏറ്റുമുട്ടലിൽ  ഇരുഭാഗത്തെയും  യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments